kollam

TOPICS COVERED

കൊല്ലം ചടയമംഗലത്ത് 13 വയസുകാരനായ എട്ടാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച് രണ്ടാനച്ഛൻ. മുരുക്കുമൺ മുളമൂട് സ്വദേശി രാജേഷാണ് കുട്ടിയെ വസ്ത്രമുരിഞ്ഞ് മർദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പൊലീസ് നടപടി സ്വീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ രാജേഷ് മുറിയിലായിരുന്ന കുട്ടിയെ വിളിച്ചിറക്കിയശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അച്ഛനെ പേടിയാണെന്നും ഇനി അടിക്കരുതെന്നും കുട്ടി നിലവിളിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.

രാജേഷിന് കുട്ടിയോട് ഇഷ്ടമില്ലായിരുന്നെന്നും ഇതിന്റെ പേരിൽ ദിവസവും മർദിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നെന്നും കുട്ടിയുടെ അമ്മ ശാലിനി വെളിപ്പെടുത്തി.

ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ ഇടപെട്ടു. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. പിന്നാലെ പൂയപ്പള്ളിയിലെ വീട്ടിൽനിന്ന് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. 

അതേസമയം രണ്ടാനച്ഛന്‍റെ ക്രൂര മർദ്ദനത്തിനിരയായ കുട്ടിയുടെ അമ്മയുമായും കുട്ടിയുമായും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഫോണിൽ സംസാരിച്ചു. കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എട്ടാം ക്ലാസുകാരന്‍റെ ചികില്‍സക്കും പഠനത്തിനും ആവശ്യമായ സഹായങ്ങളെല്ലാം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. 

ENGLISH SUMMARY:

A stepfather in Kollam's Chadayamangalam was arrested after disturbing footage surfaced showing him stripping and brutally assaulting a 13-year-old Class 8 student. The accused, Rajesh of Murukkummon Mulamoodu, dragged the boy out of his room and beat him mercilessly while intoxicated, even as the child pleaded for mercy. Following the viral video, Chief Minister V.D. Satheesan intervened and directed the District Police Chief to take strict action, leading to Rajesh's swift arrest from a residence in Pooyappally. Additionally, the child's mother revealed ongoing daily abuse, prompting the State Commission for Protection of Child Rights to register a suo motu case