നേപ്പാളിലെ ട്രക്കിങ്ങിനിടെ മലയാളി പർവതാരോഹക കുടുങ്ങി. തിരുവല്ല സ്വദേശിയായ സീന സാറ മജ്നുവാണ് കുടുങ്ങിയത്. നേപ്പാളിലെ ലൊബൂച്ചെ പർവതത്തിലാണ് കുടുങ്ങിയത്. തിരികെ ഇറങ്ങിയപ്പോൾ വീണു പോയതാണെന്ന് സീന സമൂഹ മാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി വിദേശകാര്യ മന്ത്രിയോടും നേപ്പാളിലെ ഇന്ത്യൻ എമ്പസിയോടും ഫോണിൽ സംസാരിച്ചു. കഴിഞ്ഞ 21 നാണ് സീന നേപ്പാളിലേക്ക് പോയത്.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയില്‍ അവശനിലയിലാണ് സീനയെ കാണുന്നത്. ഇറങ്ങിവരുന്ന വഴി താന്‍ വീണെന്നും കൈ അനക്കാനാവുന്നില്ലെന്നും സീന പറഞ്ഞു. ഒപ്പമുണ്ടായിരുന്നയാള്‍ താഴേക്ക് ഇറങ്ങിപ്പോയി, അയാളെ കാണാനില്ല. പെട്ടെന്ന് തോന്നു, ഇനി എന്ന് താഴോട്ട് പോകുമെന്ന് അറിയില്ലെന്നും സാറ പറഞ്ഞു.
ENGLISH SUMMARY:
Malayali mountaineer Seena Sara Majnu from Thiruvalla has been trapped in Nepal while trekking on Lobuche Peak. In a distressing video posted on social media, an exhausted Seena revealed that she fell during her descent and is unable to move her hand. She also shared that her companion went downhill and could not be traced, leaving her stranded in uncertainty. Following a request from her family, BJP State General Secretary Anoop Antony contacted the Ministry of External Affairs and the Indian Embassy in Nepal to expedite rescue operations.