മുതിർന്ന സിപിഎം നേതാവും കണ്ണൂർ എൽഡിഎഫ് ജില്ലാ കൺവീനറുമായ കെ.പി. സഹദേവന്‍റെ നിര്യാണത്തില്‍ ആദരസൂചകമായി കണ്ണൂര്‍ ടൗണില്‍ നാളെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് നാലുവരെയായിരിക്കും ഹര്‍ത്താല്‍. ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അവശ്യ സർവ്വീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കും. ഹർത്താലുമായി സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അഭ്യർത്ഥിച്ചു.

 

വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു സഹദേവന്റെ അന്ത്യം. സിപിഎം മുൻ സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കേരള ദിനേശ് ബീഡി സഹകരണ സംഘം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവ് ആണ്. അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. 2006-ൽ കണ്ണൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു. മൃതദേഹം നാളെ  രാവിലെ 9:00 മണി മുതൽ അഴീക്കോടൻ മന്ദിരത്തിലും, വൈകുന്നേരം 3:00 മണി മുതൽ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം 4 മണിക്ക് പയ്യാമ്പലത്ത് 

ENGLISH SUMMARY:

KP Sahadevan passes away at a senior age, prompting a complete shutdown in Kannur town tomorrow as a mark of respect. The veteran CPM leader and LDF district convener played a pivotal role in the region's political and cooperative movements.