parassala-landslide

പാറശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു വീണ് ട്രെയിൻ ഗതാഗതം താളംതെറ്റി. മണ്ണു നീക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. നിരവധി ട്രെയിനുകൾ റദ്ദാക്കി. മണ്ണിടിച്ചിലിനെ തുടർന്ന് പാറശാല റെയിൽവേ സ്റ്റേഷനു സമീപം ബിലാസ്പുർ– തിരുനൽവേലി എക്സ്‌പ്രസാണ് പാളം തെറ്റിയത്. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം.എന്‍ജിന്‍ ഒഴികെയുള്ള ബോഗികള്‍ നെയ്യാറ്റിന്‍കരയിലേക്ക് മാറ്റി. എന്‍ജിന്‍ ട്രാക്കിലേക്ക് തിരികെ കയറ്റിയിട്ടുണ്ട്. 

 

പാറശാലയില്‍ മണ്ണിടിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ഒട്ടേറ ട്രെയിനുകള്‍ വൈകും. റദ്ദാക്കിയ ട്രെയിനുകള്‍: 

തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ(56306) 

നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ(56309) 

നാഗർകോവിൽ– കൊല്ലം ജംക്‌ഷൻ പാസഞ്ചർ 

കൊല്ലം ജംക്‌ഷൻ–നാഗർകോവിൽ പാസഞ്ചർ 

തിരുവനന്തപുരം നോർത്ത്–നാഗർകോവിൽ പാസഞ്ചർ(56310) 

നാഗർകോവിൽ – തിരുവനന്തപുരം നോർത്ത് പാസഞ്ചർ (56305

 

ഗുരുവായൂർ ചെന്നൈ എഗ്മോർ എക്സ്പ്രസ്, പുണെ കന്യാകുമാരി എക്സ്പ്രസ് എന്നിവ വൈകും. . ബിലാസ്പൂര്‍–തിരുനെല്‍വേലി ട്രെയിന്‍ നെയ്യാറ്റിന്‍കര വരെയേ സര്‍വീസ് നടത്തൂ. യാത്രക്കാര്‍ക്ക് റയില്‍വേ ബസുകള്‍ ഏര്‍പ്പെടുത്തും. ട്രെയിന്‍ സമയമാറ്റം അറിയാന്‍ യാത്രക്കാര്‍ക്ക് വിളിക്കാം. നമ്പര്‍: 9188241681, 9188523905, 8590137970

 

ഇന്നും സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കും. നാലു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും പത്തു ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം , കോഴിക്കോട് ജില്ലകളിലാണ് ഒാറഞ്ച് അലര്‍ട്ട്

ENGLISH SUMMARY:

Parassala train accident caused severe disruptions in Kerala rail traffic after a Bilaspur Tirunelveli Express derailed due to a landslide near the station. Several passenger trains have been cancelled, and authorities are working to clear the tracks while heavy rains continue across the state.