• ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളെച്ചൊല്ലി ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രിമാർ. മുരളീധരൻ ചുമതലയേറ്റതോടെയാണ് ആരോഗ്യരംഗത്ത് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് പി.കെ. ശ്രീമതി ആരോപിച്ചു

ആരോഗ്യമന്ത്രി കെ.മുരളീധരനെതിരെ രൂക്ഷ വിമശനവുമായി മുന്‍ ആരോഗ്യമന്ത്രിമാര്‍. മുരളീധരന്‍ ആരോഗ്യമന്ത്രിയായതോടെ പ്രശ്നങ്ങള്‍ തുടങ്ങിയെന്ന്  പി.കെ.ശ്രീമതി ആരോപിച്ചു. ഇതൊക്കെ എന്ത് എന്ന രീതിയിലാണ് സ്ഥാനമേറ്റെടുത്തത്. എല്ലാറ്റിനെയും നിസാരവല്‍ക്കരിക്കുകയാണ്. ആശുപത്രികളില്‍  മരുന്നും  ഡോക്ടര്‍മാരുമില്ല. നീതിബോധമില്ലാത്ത പ്രവര്‍ത്തനമാണ് നടത്തുന്നത്. Also Read: 'ഇതാണ് സംഭവം, കഷ്ടം തന്നെ നാട്ടുകാരെ'; നെടുമ്പാശേരി സംഭവത്തിലെ പരാമർശം വളച്ചൊടിച്ചു; രൂക്ഷമായി പ്രതികരിച്ച് മഞ്ജു പിള്ള


എസ്എംഎ മരുന്നുമാറ്റത്തെ വിമര്‍ശിച്ച പി.കെ.ശ്രീമതി  മരുന്നുകമ്പനി മേധാവികള്‍ മന്ത്രിയെ കണ്ടതില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനത്തിരിക്കാനുള്ള യോഗ്യത മുരളീധരന്‍ നഷ്ടപ്പെടുത്തിയെന്നും പി.കെ.ശ്രീമതി പറഞ്ഞു. പി.കെ.ശ്രീമതിക്കൊപ്പം കെ.കെ.ശൈലജയും വീണാ ജോര്‍ജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

അതേസമയം, മുന്‍ ആരോഗ്യമന്ത്രിമാരുടെ ആരോപണങ്ങള്‍ക്ക്  പുല്ലുവിലയെന്ന രൂക്ഷപ്രതികരണവുമായി ആരോഗ്യമന്ത്രി കെ.മുരളീധരന്‍.  ആരോഗ്യവകുപ്പിന് നശിപ്പിച്ചതല്ലാതെ ഇത്രയും കാലം ഭരിച്ചിട്ട് ഒന്നും ചെയ്യാത്തവരാണിവര്‍. മൂന്നുപേരും സ്വസ്ഥമായി വിശ്രമിക്കൂവെന്നും ആരോഗ്യവകുപ്പിലെ കാര്യം താന്‍ തന്നെ അഞ്ചുകൊല്ലം നോക്കുമെന്നും മുരളീധരന്‍ കോഴിക്കോട്ട് പറഞ്ഞു. 

ENGLISH SUMMARY:

Former LDF health ministers P.K. Sreemathy, K.K. Shailaja and Veena George have criticised Kerala Health Minister K. Muraleedharan over alleged shortages of medicines and doctors, as well as concerns surrounding medication changes for SMA patients. Sreemathy has demanded an investigation into a meeting between pharmaceutical company executives and the minister. Muraleedharan rejected the criticism, accusing the former ministers of failing to improve the state's health sector during their tenure.