നിലയ്ക്കല്‍ പണി തീര്‍ന്ന കിഫ്ബി വിരി കേന്ദ്രങ്ങള്‍ ഏറ്റെടുക്കാതെ ദേവസ്വം ബോര്‍ഡ്. അഞ്ച് കെട്ടിടങ്ങളുടെ പണി തീര്‍ന്നിട്ട് 10 മാസത്തില്‍ അധികം. രണ്ട് കെട്ടിടങ്ങളുടെ പണി പാതി വഴിയില്‍ മുടങ്ങി. വൈകാതെ ഏറ്റെടുക്കാമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് ഓരോ കെട്ടിടങ്ങള്‍ കെഎസ്ആര്‍ടിസിക്കും പൊലീസിനും നല്‍കും. 

തീര്‍ഥാടകര്‍ക്കായി നിലയ്ക്കലില്‍ നിര്‍മിച്ച അഞ്ച് വിരി കേന്ദ്രങ്ങള്‍ പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഏറ്റെടുക്കാതെ ദേവസ്വംബോര്‍ഡ്. രണ്ട് വിരി കേന്ദ്രങ്ങളുടെ പണി നിലച്ച് മാസങ്ങളായി. നിര്‍‍മാണത്തിനുള്ള സാധനങ്ങള്‍ വെയിലും മഴയും ഏറ്റ് നശിക്കുകയാണ്. ഏറ്റെടുക്കല്‍ വൈകില്ലെന്നാണ് ദേവസ്വംബോര്‍ഡ് പറയുന്നത്.

ഒരേപോലെയുള്ള ഏഴ് മൂന്നു നിലക്കെട്ടിടങ്ങള്‍. 300 തീര്‍ഥാടകര്‍ക്ക് വിരി വയ്ക്കാം. അഞ്ച് കെട്ടിടങ്ങളുടെ പണി തീര്‍ന്നിട്ട് പത്ത് മാസത്തിലധികമായി. ഇതുവരെ കിഫ്ബിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിട്ടില്ല. അഞ്ചും വൃത്തിഹീനമായിക്കിടക്കുന്നു. രണ്ടെണ്ണത്തിന്‍റെ പണി മുടങ്ങിയിട്ടും പത്ത് മാസത്തോളമായി. ബസ് സ്റ്റാന്‍ഡിന്‍റെ മുന്നിലും. കിഴക്ക് ഭാഗത്തെ പാര്‍ക്കിങ് ഗ്രൗണ്ടിന്‍റെ സമീപത്തുമാണ് കെട്ടിടങ്ങള്‍. പണിതീര്‍ന്ന അഞ്ച് കെട്ടിടങ്ങള്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറ‍ഞ്ഞു. തീര്‍ഥാടകര്‍ക്കായി നിര്‍മിച്ച കെട്ടിടങ്ങളില്‍ ഒന്ന് പൊലീസിനും ഒന്ന് കെഎസ്ആർടിസിക്കും കൈമാറും. മൂന്നെണ്ണം മാത്രം തീര്‍ഥാടകര്‍ക്ക്. 

പണി മുടങ്ങിയ കെട്ടിടത്തിന്‍റെ നിര്‍മാണ സാമഗ്രികള്‍ മഴയും വെയിലുമേറ്റ് നശിക്കുന്നു. ഇതിനായി ഇറക്കിയ ഓടുകളില്‍ വലിയൊരു പങ്കും പൊട്ടിത്തകര്‍ന്നു. സര്‍ക്കാര്‍ കിഫ്ബിയെ മരവിപ്പിക്കുന്നതോടെ രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണവും പ്രതിസന്ധിയിലായി. കിഫ്ബി വഴിയുള്ള പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണവും നടന്നിട്ടില്ല. 

ENGLISH SUMMARY:

Malayala Manorama Online News reports that the Travancore Devaswom Board has delayed taking over the completed KIIFB pilgrim rest centers at Nilackal. Construction materials are currently rotting in the open while officials promise a swift handover of the facilities.