മുഖ്യമന്ത്രി വി.ഡി.സതീശന്റെ മണ്ഡലമായ നോര്‍ത്ത് പറവൂരിലെ കൈതാരത്ത് കെഎസ്ഇബി ട്രാൻസ്ഫോർമറിലെ ഫ്യൂസ് ഊരി നാട്ടുകാരെ ഇരുട്ടിലാക്കിയ പ്രതിയെ പൊലീസ് പിടികൂടി. കൈതാരം സ്വദേശിയായ വിഷ്ണുവിനെ പൂണെയിൽനിന്നാണ് കസ്റ്റഡിയിലെടുത്തത്. Also Read: 'തെറ്റുപറ്റി, അന്ന് പിന്തുണച്ചതില്‍ ഖേദിക്കുന്നു'; ഏറ്റുപറഞ്ഞ് ജഗന് മോഹന്‍ റെഡ്ഡി
രാത്രികാലങ്ങളിൽ ട്രാൻസ്ഫോർമറിന്റെ ഫ്യൂസ് ഊരിമാറ്റി മടങ്ങുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിനു പിന്നാലെ കേരളം വിട്ട വിഷ്ണുവിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൂണെയിൽനിന്ന് പിടികൂടിയത്.
സംഭവത്തിൽ നേരത്തെ രാഷ്ട്രീയ ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ, പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായി ബന്ധമില്ലെന്നും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്ന സാമൂഹികവിരുദ്ധ മനോഭാവമാണ് സംഭവത്തിന് പിന്നിലെന്നും പൊലീസ് വ്യക്തമാക്കി.