sankaran-namboothiri-damodaran-namboothiri

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി (ശബരിമല മേൽശാന്തി), എ. ദാമോദരൻ നമ്പൂതിരി(മാളികപ്പുറം മേൽശാന്തി)

  • ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു.

ശബരിമല അയ്യപ്പക്ഷേത്രത്തിലെ മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തിയായി എ. ദാമോദരൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. ശബരിമല മേൽശാന്തി സ്ഥാനത്തേക്ക് അഞ്ചാം തവണ അപേക്ഷ നൽകിയ ശേഷമാണ് അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ഈ നിയോഗം ലഭിച്ചത്.

തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയായി സേവനമനുഷ്ഠിച്ചുവരികയാണ്. ശബരിമലയിൽ മേൽശാന്തിയായി സേവനം ചെയ്യാൻ അവസരം ലഭിച്ചത് മഹാഭാഗ്യമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എല്ലാം ഭഗവാന്റെ അനുഗ്രഹമാണെന്നും അയ്യപ്പസ്വാമിയെ സേവിക്കാനുള്ള അവസരമായാണ് പുതിയ ചുമതലയെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരി വടകര മണിയൂർ സ്വദേശിയാണ്. കഴിഞ്ഞ 19 വർഷമായി പയ്യോളി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയായി സേവനമനുഷ്ഠിച്ചുവരികയാണ് അദ്ദേഹം.

അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തമ്മയുടെയും അനുഗ്രഹമായാണ് പുതിയ നിയോഗത്തെ കാണുന്നതെന്ന് ദാമോദരൻ നമ്പൂതിരി പ്രതികരിച്ചു.

ENGLISH SUMMARY:

Areekkara Subrahmanyan Sankaran Namboothiri has been selected as the new Sabarimala Melsanthi, while A. Damodaran Namboothiri will serve as the Malikappuram Melsanthi. Sankaran Namboothiri, formerly serving at Thiruvananthapuram's Pazhavangadi Temple, described the selection as a great blessing and an opportunity to serve Lord Ayyappa. Damodaran Namboothiri, previously the chief priest at Keezhur Mahavishnu Temple in Payyoli, also expressed gratitude for the divine blessings.