death-kovalam

TOPICS COVERED

  • സുരേഷ് കുഴഞ്ഞുവീണ വിവരം അറിഞ്ഞ് ഓടിയെത്തി. ആംബുലന്‍സിനടുത്തെത്തിയതോടെ അജിയും വീണു, ആശുപത്രിയിലെത്തും മുന്‍പേ മരണം

കോവളത്ത് വീട്ടില്‍ കുഴഞ്ഞുവീണ യുവാവും സഹായിക്കാനെത്തിയ ആളും മരിച്ചു. വണ്ടിത്തടം കുരിശടിക്കു സമീപം ഇടറോഡിൽ സുരേഷും (44), സുരേഷിനെ ആംബുലന്‍സിലേക്ക് കയറ്റാനായി എത്തിയ അയല്‍വാസി അജിയും (52) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവം. 

Also Read: ആംബുലന്‍സ് ഡ്രൈവറുമായുള്ള സൗഹൃദം വിലക്കി; സമ്മര്‍ദത്തിലായി വിസ്മയ; ശ്വാസംവിടാന്‍ ഇടംനല്‍കാതെ വിജേഷ്

സുരേഷ് കുഴഞ്ഞുവീണ വിവരം അറിഞ്ഞാണ് അജി ഓടിയെത്തിയത്. അയല്‍വാസികള്‍ക്കൊപ്പം സുരേഷിനെ ആംബുലന്‍സിലേക്ക് കയറ്റുന്നതിനിടെ വാഹനത്തിന് അടുത്തെത്തിയപ്പോഴേക്കും അജിയും കുഴ‍‍ഞ്ഞു വീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ തന്നെ ഇരുവരും മരിച്ചു. 

ഇന്നലെ വൈകിട്ട് ശുചിമുറിയില്‍ പോയ സുരേഷിനെ ഏറെ നേരം കഴി‍‍ഞ്ഞിട്ടും കാണാതായതോടെയാണ് ഭാര്യ അന്വേഷിച്ചെത്തിയത്. അപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. പ്രധാന റോഡിലേക്ക് എത്താന്‍ 150 മീറ്ററോളം ദൂരമുള്ളതിനാല്‍ അയല്‍വാസികള്‍ ചേര്‍ന്നാണ് സുരേഷിനെ ആംബുലന്‍സില്‍ എത്തിച്ചത്. ഇതിനിടെയാണ് സഹായത്തിനായി അജി എത്തിയത്. ബാങ്കിലെ സുരക്ഷാ ജീവനക്കാരനാണ് സുരേഷ്. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Two Men Die While Shifting Collapsed Man to Ambulance in Kovalam:

Two men, Suresh (44) and his neighbour Aji (52), died after collapsing while Suresh was being taken to an ambulance in Kovalam, Thiruvananthapuram. Aji rushed to help after learning that Suresh had collapsed at his home and joined other neighbours in carrying him towards the ambulance. Aji collapsed near the vehicle, and both men died while being taken to the hospital despite immediate efforts to save them. Suresh worked as a bank security guard, and their bodies have been kept at the Medical College Hospital