ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയിൽ സിപിഎം ഹർത്താൽ തുടങ്ങി. സിഎച്ച്ആർ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. Also Read: 'എന്നെ കൊല്ലാന് നോക്കുന്നു'; ഭര്ത്താവിനെതിരെ കേസ് കൊടുത്ത് മന്ത്രി രേഖ
പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറത്തിറക്കിയ കെഡസ്ട്രൽ മാപ്പിൽ വ്യക്തത കുറവുണ്ടെന്നാണ് സിപിഎം നിലപാട്. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവ്വീസുകൾ, ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന സഞ്ചാരികൾ, റവന്യൂ കായികമേള, ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ എന്നിവയ്ക്ക് ഇളവ് നൽകിയിട്ടുണ്ട്.
CPM Calls Hartal in Idukki Over Land Issues; Key Exemptions Announced:
The CPI(M) has called a hartal in Idukki district, Kerala, demanding a permanent solution to land-related issues. The party alleges a move to convert the Cardamom Hill Reserve (CHR) area into forest land and opposes plans to create elephant corridors. The CPI(M) has also raised concerns over a lack of clarity in the cadastral map issued by the state government in connection with the Eco-Sensitive Zone (ESZ). The hartal will continue until 6 PM, with exemptions for essential services, tourists arriving from outside the district, the Revenue Sports Meet, and Higher Secondary improvement examinations