Image: Manorama

Image: Manorama

  • പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ (എസ്.ഐ.ടി) രൂപീകരിച്ച് വിജിലൻസ്.

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ കേസുകൾ അന്വേഷിക്കാൻ രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങള്‍ (എസ്.ഐ.ടി) രൂപീകരിച്ച് വിജിലൻസ്. ഐ.ജി തോംസൺ ജോസിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. പിണറായി വിജയൻ പ്രതിയായ കേസ് എസ്.പി സുരേഷും മുഹമ്മദ് റിയാസ് പ്രതിയായ കേസ് എസ്.പി ബാലകൃഷ്ണനും അന്വേഷിക്കും. Also Read: ‘പാറ്റ’യ്ക്കു പിന്നാലെ ‘ഈച്ച’; പുതിയ പരാ‍മര്‍ശം, പുതിയ പാര്‍ട്ടി; വൈറലായി എംജെപി

 

ഇരുവർക്കുമെതിരെ രണ്ട് വ്യത്യസ്ത കേസുകൾ റജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് പ്രത്യേകം അന്വേഷണ സംഘങ്ങളെ നിയോഗിച്ചത്. കേസുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പക്കലുള്ള വിവരങ്ങൾ പരമാവധി ശേഖരിക്കുകയാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവരങ്ങൾ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഇന്ന് ഇ.ഡിക്ക് കത്തയച്ചേക്കും.

അതേസമയം, കേസുകൾ രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണവുമായി സി.പി.എം സെമിനാറുകൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. കേന്ദ്ര ഏജൻസിയായ ഇ.ഡിയെ ഉപയോഗിച്ച് ബി.ജെ.പി പിണറായി വിജയനെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും ഇതിന് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ കൂട്ടുനിൽക്കുകയാണെന്നുമാണ് സി.പി.എമ്മിന്റെ ആരോപണം.

ഇതിന്റെ ഭാഗമായി ആദ്യ സെമിനാർ ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് നടക്കും. കേസുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം ശക്തമാകുന്നതിനിടെ വിജിലൻസിന്റെ അന്വേഷണ നടപടികളും സി.പി.എമ്മിന്റെ പ്രതിഷേധ പരിപാടികളും ശ്രദ്ധേയമാകുകയാണ്.

ENGLISH SUMMARY:

The Kerala Vigilance Department has formed two Special Investigation Teams to investigate separate cases involving Pinarayi Vijayan and Mohammed Riyas. IG Thompson Jose will supervise the probes, with SP Suresh and SP Balakrishnan leading the respective investigations. Vigilance plans to seek relevant information from the Enforcement Directorate as an initial step. Meanwhile, the CPM has announced seminars alleging political vendetta by the BJP through the ED. The first seminar is scheduled in Thiruvananthapuram, amid growing political controversy over the cases.