nedumbassery-accident-car-hits-scooter-three-dead-ernakulam
  • എറണാകുളം നെടുമ്പാശേരിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവതികളും യുവാവുമാണ് ദാരുണമായി മരിച്ചത്.

എറണാകുളം നെടുമ്പാശ്ശേരി അത്താണി എയർപോർട്ട് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. കർണാടക സ്വദേശി ഇയാസ്, പാലക്കാട് സ്വദേശിനി ഗോപിക, വയനാട് സ്വദേശിനി ദേവിക എന്നിവരാണ് മരിച്ചത്. തൃത്താലയിലെ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ് ഇവർ.

എയർപോർട്ട് ഭാഗത്തെ ചായക്കടയിൽ ചായ കുടിച്ച ശേഷം അത്താണിയിലേക്ക് മടങ്ങുകയായിരുന്ന മൂവരും സഞ്ചരിച്ച സ്കൂട്ടറിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ കാർ ഡ്രൈവർ സുഹൈലിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

ഇയാൾ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു. കാർ ഡ്രൈവറുടെ ലഹരി ഉപയോഗമാണോ അപകടത്തിലേക്ക് നയിച്ചതെന്ന കാര്യം വൈദ്യപരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ.  

മരണപ്പെട്ട ഗോപികയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലും, ഇയാസിന്റെയും ദേവികയുടെയും മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലുമാണ് സൂക്ഷിച്ചിട്ടുള്ളത്. സംഭവത്തിൽ കസ്റ്റഡിയിലുള്ള ഡ്രൈവർക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Three people traveling on a scooter, including two young women and a man, tragically died after being struck by a car in Nedumbassery, Ernakulam. The fatal accident occurred early this morning, plunging the local community into deep shock. Enraged locals successfully apprehended the car driver at the scene and handed him over to the police authorities.