• തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴ സാധ്യത മുൻനിർത്തി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയും ഇടി മിന്നലും കാറ്റും. അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കി. പത്തു ജില്ലകളില്‍ രാത്രി എട്ടു മണിവരെ ഒാറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഒാറ‍ഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്.  ഈ ജില്ലകളില്‍ വ്യാപകമായി മഴ ലഭിക്കുന്നുണ്ട്. 

ശക്തമായ മഴക്കും സാധ്യതയുണ്ട്. തിരുവനന്തപുരം , എറണാകുളം ജില്ലകളില്‍ മണിക്കൂറില്‍ 50 കിലോ മീറ്റര്‍വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപമെടുത്തിട്ടുണ്ട്. നാളെ കൂടി കേരളത്തില്‍ മഴ ലഭിക്കും.

ENGLISH SUMMARY:

The India Meteorological Department has issued an orange alert for ten districts in Kerala anticipating heavy rainfall over the next three hours. The alert applies to Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Thrissur, Malappuram, Kozhikode, and Kasaragod districts. Isolated regions across these districts are expected to experience moderate rainfall accompanied by lightning and gusty winds reaching up to 50 km/h.