ആസൂത്രണവകുപ്പ് ചീഫ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയിലെ പുനര്‍നിര്‍ണയ ഫലം പുറത്ത് വിട്ട് പി.എസ്.സി. പഴയ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരനായ അരുണ്‍ ജെ പ്രതാപ് പുറത്ത്. മൂന്നാം റാങ്കുകാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്കിലെത്തി.
അരുണ്‍ ജെ പ്രതാപിന് അഞ്ചാം റാങ്ക് മാത്രമാണുള്ളത്. പൊതു പരീക്ഷയിലെ 58 മാര്‍ക്ക് മൂല്യനിര്‍ണയം നടത്താതെയാണ് അരുണ്‍ ജെ പ്രതാപിന് പി.എസ്.സി ഒന്നാം റാങ്ക് നല്‍കിയത്.
ഇത് ചോദ്യം ചെയ്ത അഞ്ചാം റാങ്കുകാരനായ ജയലാല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ പി.എസ്.സി നിര്‍ബന്ധിതരായത്.