minister-car

TOPICS COVERED

മന്ത്രി ഒ.ജെ.ജനീഷിനെതിരെ കണ്ണൂരിലും കാസര്‍കോടും വ്യാപക കരിങ്കൊടി പ്രതിഷേധം. തളിപ്പറമ്പില്‍ ഡി.വൈ.എഫ്.െഎക്കാര്‍ മന്ത്രിയുടെ കാറിനുനേരെയും ആക്രമണം നടത്തി. തിരുവനന്തപുരത്ത് നടന്ന യൂത്ത് കോണ്‍ഗ്രസ്–എസ്.എഫ്.െഎ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് പ്രതിഷേധം. തളിപ്പറമ്പിലെ പ്രതിഷേധത്തില്‍ 6 ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇവരെ റിമാന്‍ഡ് ചെയ്തു. മന്ത്രിവാഹനം ആക്രമിച്ചതും പൊതുമുതല്‍ നശിപ്പിച്ചതുമാണ് കേസ്

 

Also read: തൃക്കരിപ്പൂരില്‍ ജനീഷിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞു; പോര്‍വിളി; വന്‍സംഘര്‍ഷം


കണ്ണൂരില്‍ നിന്ന് കാസര്‍കോടേക്ക് പോകുന്നതിനിടെ തളിപ്പറമ്പിലെ കരിമ്പത്തായിരുന്നു ആദ്യ പ്രതിഷേധം .പലഭാഗത്തായി നിന്ന  ഡി വൈ എഫ് െഎ പ്രവര്‍ത്തകര്‍  മന്ത്രി വാഹനത്തിനുനേരെ പാഞ്ഞടുത്തു . കാറില്‍ കല്ലുകൊണ്ട് ഇടിച്ചെന്നും ഫ്ലാഗ് സ്റ്റാന്‍ഡ് വലിച്ചൊടിച്ചെന്നും മന്ത്രി . പയ്യന്നൂരില്‍   വാഴയുമായാണ് ഡിവൈഎഫ്െഎ പ്രവര്‍ത്തകരെത്തിയത്. സന്ദീപ് വാര്യര്‍ എം എല്‍ എയുടെ  നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിരോധിച്ചതോടെ  സംഘര്‍ഷമായി 

 

നീലേശ്വരത്തെത്തിയപ്പോള്‍ മന്ത്രിയുടെ കാറിന് നേരെ  ചീമുട്ടയേറുണ്ടായി. കാഞ്ഞങ്ങാട്  ബി ജെ പിയും കുറ്റിക്കോലില്‍ ഡിവൈ എഫ് െഎക്കാരും  കരിങ്കോടിയുമായി റോഡിലിറങ്ങി. 

തനിക്കെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ സിപിഎം ഗൂഢാലോചനയാണെന്ന് മന്ത്രി ഒ.ജെ. ജനീഷ് ആരോപിച്ചു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ജനീഷുമായി ഫോണിൽ സംസാരിച്ചു.  അക്രമം നടത്തിയവര്‍ക്കെതിരെ  കര്‍ശന നടപടിയെടുക്കാന്‍ രമേശ് ചെന്നിത്തല ഡി ജി പിക്ക് നിര്‍ദേശം നല്‍കി 

 

ആക്രമണത്തിന് പിന്നില്‍ഗൂഢാലോചനയുണ്ടന്ന് പറഞ്ഞ മുഖ്യമന്ത്രി ക്രിമിനലുകളെയും ക്വട്ടേഷന്‍സംഘങ്ങളെയും അണിനിരത്തിയുള്ള സിപിഎമ്മിന്റ  അക്രമസമരം അവസാനിപ്പിക്കുമെന്ന്  വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പരാജയം ഉണ്ടാക്കിയ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ സിപിഎം  കലാപം സൃഷ്ടിക്കുകയാണന്നും മുഖ്യമന്ത്രി.  അറ്റൻഷനായി നിന്നിട്ടല്ല കരിങ്കൊടി പ്രയോഗം   നടത്തുന്നതെന്നും സമരക്കാര്‍ മന്ത്രിയുടെ വാഹനത്തില്‍  തൊട്ടു കാണുമെന്നുമെന്നുമായിരുന്നു  സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റ വിശദീകരണം 

ENGLISH SUMMARY:

Minister car attack Kerala saw DYFI activists vandalizing O J Aneesh's vehicle, leading to arrests and widespread protests across Kannur and Kasaragod. This incident is seen as a continuation of earlier clashes between Youth Congress and SFY in Thiruvananthapuram.