abin-varkey-sfi

TOPICS COVERED

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പന്തംകൊളുത്തി പ്രകടനത്തിനുനേരെ എസ്.എഫ്.ഐ നടത്തിയ കല്ലേറിനെ പരിഹസിച്ച് അബിൻ വർക്കി എംഎൽഎ. ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ്‌ സമരം നടത്തുന്നതിന് എസ്.എഫ്.ഐക്കാർക്ക് എന്താണ് പ്രശ്നം എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അബിൻ വർക്കി ചോദിച്ചത്. 

ഗ്യാനേഷ് കുമാർ എന്നത് ഗണേഷ് കുമാർ എന്നാണോ എസ്.എഫ്.ഐ കേട്ടതെന്നും അബിൻ വർക്കി പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പന്തംകൊളുത്തി പ്രകടനത്തിനുനേരെ യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ നിന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് കല്ലും കുപ്പിയും എറിഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ തീപ്പന്തവും തിരിച്ചെറിഞ്ഞു. മന്ത്രി ഒ.ജെ.ജനീഷ്, ഷാഫി പറമ്പില്‍ എം.പി, കെ.എം.അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

പിന്നാലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടി. തലസ്ഥാനത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ്. പിന്നാലെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

 

ENGLISH SUMMARY:

political controversy surrounding a protest by the Youth Congress in Thiruvananthapuram demanding the resignation of Chief Election Commissioner Gyanesh Kumar. The incident escalated when SFI activists allegedly resorted to stone pelting, which MLA Abin Varkey sarcastically commented on via Facebook.