മന്ത്രിമാരുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്തവൈബ് പിടിക്കാനില്ലെന്ന മന്ത്രി ഒ.ജെ ജനീഷിന്റെ പ്രസ്താവനയ്ക്കെതിരെ എംഎം മണി. അയാള്‍ക്കു വിവരമില്ലാഞ്ഞിട്ടാണ് അങ്ങനെയൊക്കെ സംസാരിക്കുന്നതന്ന് എംഎം മണി പറയുന്നു.
‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ഭാര്യയുടെ കൂടെപ്പോയിരിക്കാം, അല്ലെങ്കില്‍ വിശ്രമിക്കാം, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും ചെയ്യാം’എന്നും മണി പറയുന്നു. പണി അറിയില്ലെങ്കില്‍ മറ്റെന്തെങ്കിലും പണി നോക്കാമെന്നും മന്ത്രിപ്പണി ഏറ്റെടുത്താല്‍ ആ പണി ചെയ്യണമെന്നും താന്‍ വൈദ്യുതി മന്ത്രി ആയിരുന്നപ്പോള്‍ മനോഹരമായി ഭരിച്ചിരുന്നെന്നും മണി പറയുന്നു.
പത്ത് വര്‍ഷം എംഎല്‍എ ആയിരുന്നപ്പോഴും ഭംഗിയായി കാര്യങ്ങള്‍ കൈകാര്യം ചെയ്തെന്നും മണി പറയുന്നു. പ്രതിപക്ഷം പോയത് പോലെയല്ല തങ്ങള്‍ വിദേശത്ത് പോയതെന്നും യാത്രകൾ ഒന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മന്ത്രി ഒ.ജെ. ജനീഷ് കഴിഞ്ഞ ദിവസം പറഞ്ഞത്.
മന്ത്രിമാർക്കു സ്വകാര്യ നിമിഷങ്ങൾ പാടില്ലേയെന്നും ഇത് ഏതു കാലമാണെന്നും അദ്ദേഹം ചോദിച്ചു. തനിക്കു 37വയസാണെന്നും തന്ത വൈബ് പിടിക്കാൻ ഉദേശിക്കുന്നില്ലെന്നും ജനീഷ് പറഞ്ഞു. സർക്കാർ ചെലവിൽ ആയിരുന്നില്ല യാത്രയെന്നും ജനീഷ് കൂട്ടിച്ചേര്‍ത്തു.