pj-joseph-railway-project

TOPICS COVERED

കേരളത്തിൽ ഹൈസ്പീഡ് റെയിൽ പദ്ധതി യാഥാർഥ്യമാക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഹൈസ്പീഡ് റെയിൽ കോറിഡോർ പദ്ധതിയിൽ കേരളത്തെയും ഉൾപ്പെടുത്താൻ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്യാകുമാരി–തിരുവനന്തപുരം–കണ്ണൂർ–മൈസൂരു ഹൈസ്പീഡ് റെയിൽ ലൈൻ യാഥാർഥ്യമാക്കണമെന്നാണ് പി.ജെ. ജോസഫ് ചെയർമാനായ ഗാന്ധിജി സ്റ്റഡി സെന്റർ മുന്നോട്ടുവയ്ക്കുന്ന നിർദേശം. മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഹൈസ്പീഡ് റെയിൽ പദ്ധതിയാണ് സംഘടന നിർദേശിക്കുന്നത്.

Read more: സർക്കാർ നീക്കിയിട്ടും സ്ഥാനമൊഴിയാതെ കേരള ദിനേശ് ചെയർമാൻ; ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ചു ...

പദ്ധതിക്കായി സംസ്ഥാനത്ത് പൊതുജനാഭിപ്രായം രൂപപ്പെടുത്തണമെന്നും പി.ജെ. ജോസഫ് പറഞ്ഞു. കോട്ടയത്ത് ഗാന്ധിജി സ്റ്റഡി സെന്റർ സംഘടിപ്പിച്ച സിംപോസിയത്തിലാണ് പുതിയ റെയിൽ പദ്ധതിയെക്കുറിച്ച് ചർച്ച നടന്നത്.

മന്ത്രി മോൻസ് ജോസഫ് ഉൾപ്പെടെയുള്ള കേരള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സിംപോസിയത്തിൽ പങ്കെടുത്തു. സംസ്ഥാനത്ത് പുതിയ റെയിൽ പദ്ധതിക്കായുള്ള ചർച്ചകൾക്ക് തുടക്കമിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

kerala-high-speed-rail-demand:

Kerala high-speed rail project is being strongly advocated by Kerala Congress Chairman P.J. Joseph, who is calling for the inclusion of Kerala in the central government's announced high-speed rail corridor project. This initiative, proposed by the Gandhinjistudycenter led by P.J. Joseph, aims to establish a high-speed rail line connecting Kanyakumari, Thiruvananthapuram, Kannur, and Mysuru, with an ambitious speed of 350 km/h.