ആന്റോ അഗസ്റ്റിന്‍ അറസ്റ്റില്‍. അനധിക്യതമായ മദ്യം സൂക്ഷിച്ച കേസിലാണ് എക്സൈസ് നടപടി. അബ്കാരി ആക്ട് പ്രകാരമാണ് ആന്റോയ്ക്കെതിരെ നടപടി. വയനാട് വാഴവറ്റയിലുള്ള അഗസ്റ്റിൻ സഹോദരന്മാരുടെ കുടുംബ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ റെയ്ഡിലാണ് വൻ മദ്യശേഖരം പിടിച്ചെടുത്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ആന്‍റോയെ വയനാട്ടിലേക്ക് കൊണ്ടുപോയി. ബത്തേരി കോടതിയില്‍ ഹാജരാക്കും.
സാമ്പത്തിക തട്ടിപ്പ് കേസിലെ ഡിജിറ്റൽ തെളിവുകളും രേഖകളും ശേഖരിക്കാൻ എത്തിയ അന്വേഷണ സംഘമാണ് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന 67.24 ലിറ്റർ മദ്യം കണ്ടെത്തിയത്. തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം മദ്യശേഖരം കസ്റ്റഡിയിലെടുത്തു.
സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്നലെ പുലർച്ചെയോടെയാണ് പ്രത്യേക അന്വേഷണ സംഘം ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീട്ടിൽ പരിശോധനയ്ക്കായി എത്തിയത്. പുലര്‍ച്ചെ ആരംഭിച്ച പരിശോധന 21 മണിക്കൂറിന് ശേഷമാണ് പൂര്‍ത്തിയായത്. മെമ്മറി കാര്‍ഡുകള്‍ ലഭിച്ചെന്ന് എസിപി ബിജോയ് ചന്ദ്രന്‍ അറിയിച്ചു. റെയ്ഡ് നിയമപ്രകാരമെന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.