പാലക്കാട് അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് വനത്തിൽ അകപ്പെട്ടത്. ഇവർ ഇന്നലെ ഉച്ചയോടെ ആണ് ചെന്താമലയിലേക്ക് പോയത്. Read more: ന്യൂനമര്‍ദം രൂപമെടുത്തേക്കും; സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത...
സന്ധ്യ ആയതോടെ വഴിതെറ്റി തിരിച്ച് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് നാട്ടുകാരെ ഫോണിൽ വിളിച്ച് സഹായം തേടി. തുടർന്ന് അട്ടപ്പാടി റേഞ്ചിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ തുടങ്ങി. ഒടുവിൽ രാത്രി 11.30 ഓടെ ഇവരുടെ അടുത്ത് എത്താൻ കഴിഞ്ഞു.
പുലർച്ചയോടെ യുവാക്കളെ പുറത്ത് എത്തിച്ചു. പുതൂർ ഭാഗത്ത് നിന്ന് വനത്തിലൂടെ ഏതാണ്ട് പത്ത് കിലോമീറ്റർ നടന്ന് വേണം ഈ ഭാഗത്ത് എത്താൻ. പലരും റീൽസ് കണ്ടാണ് ഈ സാഹസത്തിന് ഇറങ്ങി പുറപ്പെടുന്നത്.