കയ്യാങ്കളി വിവാദത്തിന് ശേഷം ആദ്യമായി രമ്യ ഹരിദാസ് എംഎൽഎ ചിറയിൻകീഴിൽ. കയ്യാങ്കളി അന്വേഷിക്കുന്ന കെപിസിസി സമിതിക്ക് മുമ്പാകെ കാര്യങ്ങൾ വിശദീകരിക്കുമെന്നും എല്ലാത്തിനും പാർട്ടി മറുപടി പറയുമെന്നും രമ്യ പറഞ്ഞൊഴിഞ്ഞു. രമ്യയെ സ്വീകരിക്കാൻ മണ്ഡലത്തിലെ ഓഫീസിൽ ഏതാനും പ്രവർത്തകർ എത്തി. അതേസമയം , സംഭവത്തില്‍ പാർട്ടി ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.

 

Also read: ‘നിയമസഭയെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തരുത്’; രമ്യയ്ക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

പാർട്ടിക്ക് നാണക്കേടായ കയ്യാങ്കളി നടന്ന വെള്ളിയാഴ്ചയ്ക്ക് ശേഷം ആദ്യമായാണ് രമ്യ മണ്ഡലത്തിലെത്തിയത്. എന്നാല്‍ വിവാദങ്ങളോട് പ്രതികരിക്കാൻ രമ്യ തയാറായില്ല. പ്രവർത്തകരോടും നേതാക്കളോടും ചിറയിൻകീഴിലെ ഓഫീസിൽ എത്തിച്ചേരാൻ നിർദ്ദേശിച്ചിരുന്നെങ്കിലും വിരലിലെണ്ണാവുന്നവരെ എത്തിയുള്ളൂ.

 

കയ്യാങ്കളിക്ക് പിന്നാലെ പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ സ്റ്റാഫാക്കാൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് വഴിവിട്ട നീക്കം നടത്തിയ രമ്യയുടെ നടപടിയിൽ നേതൃത്വം കടുത്ത അതൃപ്‌ത്തിയിലാണ്. ഇത് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. രമ്യയെ കേട്ട ശേഷം എം.എം.ഹസൻ അധ്യക്ഷനായ സമിതി നേതൃത്വത്തിന് വിശദമായ റിപ്പോർട്ട് നൽകും.

ENGLISH SUMMARY:

Ramy Haridas has made her first appearance in Chirayinkeezhu following a controversy, stating that the party will respond to all allegations. The MLA offered no further comment on the incident, indicating that the party leadership will address the matter.