kollam

TOPICS COVERED

കൊല്ലത്ത് അപകടമുണ്ടാക്കും വിധം ദേശീയപാതയിൽ വാഹന പാർക്കിങ്. ദേശീയപാത 66 ലെ സ്പീഡ് ട്രാക്കിലാണ് വലിയ ചരക്ക് ലോറികൾ ഉൾപ്പെടെ നിർത്തിയിട്ടിരിക്കുന്നത്. സർവീസ് റോഡിൽ സ്ഥലം ഇല്ലാത്തതിനാൽ ഹൈവെയിൽ നിർത്തിയെന്നാണ് ലോറി ഡ്രൈവർമാരുടെ വിശദീകരണം.

തൃശൂരിൽ എട്ടു പേരുടെ മരണത്തിനിടയാക്കിയത് ദേശീയപാതയിലെ വാഹന പാർക്കിങ് ആയിരുന്നു. അപകടം വിളിച്ചുവരുത്തിയിട്ടും, അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മാറ്റാൻ നടപടിയില്ല. ദേശീയപാത 66 കടന്നു പോകുന്ന കൊല്ലം ജില്ലയിൽ പലയിടത്തും സ്പീഡ് ട്രാക്കിലാണ് ചരക്ക് ലോറികളുടെ ഇടത്താവളം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ചരക്കുമായി വരുന്ന ലോറികൾ, രാത്രികാലങ്ങളിൽ പാർക്ക് ചെയ്ത് ഭക്ഷണം പാകം ചെയ്യുന്നത് ഉൾപ്പെടെ ദേശീയപാതയിൽ. കർണാടകയിൽ നിന്നെത്തിയ ലോറിയിലെ ജീവനക്കാർ സ്പീഡ് ട്രാക്കിലിരുന്ന് പാത്രങ്ങൾ കഴുകുന്നതും ദൃശ്യങ്ങളിൽ കാണാം.

ചരക്ക് ലോറികൾ മാത്രമല്ല ജില്ലയിലൂടെയോടുന്ന കോളജ് ബസുകളും സ്വകാര്യ ബസുകളും വഴിമുടക്കി ദേശീയപാതയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അപകട കെണിയായ അനധികൃത പാർക്കിങ്ങിനെതിരെ നടപടി എടുത്തില്ലെങ്കിൽ ഇനിയും മനുഷ്യജീവനുകൾ പൊലിയും.

ENGLISH SUMMARY: