സംസ്ഥാനത്തെ ദേശീയ പാതകളില്‍ അനുമതിയില്ലാതെ ചരക്കുലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവ്. കോഴിക്കോട് ചേമഞ്ചേരിയിലും വെങ്ങളത്തും ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് വന്‍ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. കൊല്ലത്ത് ദേശീയപാത നിര്‍മാണം നടക്കുന്ന മിക്കയിടത്തും മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ല.
ദേശീയപാതയോരത്ത് ലോറികള്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്നു. പകല്‍ സമയമായത് കൊണ്ട് ഇത്രയേ കാണാനുള്ളൂ. രാത്രിയെങ്കില്‍ ഇതിന്‍റെ അഞ്ചിരിട്ടിയെങ്കിലും വാഹനങ്ങള്‍ ഈ മേഖലകളില്‍ അനുമതിയില്ലാതെ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. ഇക്കാരണം കൊണ്ട് സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നുള്ള വാഹനങ്ങളും സര്‍വീസ് റോഡിലൂടെ എത്തുന്ന വാഹനങ്ങളും കയറുന്നത് ദേശീയ പാതയിലൂടെ നല്ല വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് കാണാന്‍ കഴിയില്ല. ഇത് പലപ്പോഴും അപകടത്തിനിടയാക്കി. വെങ്ങളത്തും സമാനസ്ഥിതിയാണ്.
കൊല്ലം ജില്ലയില്‍ ദേശീയപാത 66ന്‍റെ നിര്‍മാണ പ്രവൃത്തികള്‍ മുടങ്ങികിടക്കുന്ന ഇടങ്ങളില്‍ ദിശാസൂചിക ബോര്‍ഡുകളില്ല. രാത്രിയില്‍ വെളിച്ചവുമില്ല. ഇനിയെങ്കിലും ഈ പ്രശ്നങ്ങളില്‍ അധികൃതരുടെ ആത്മാര്‍ഥ ഇടപെടലാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.