പൂക്കാട് നിന്ന് അഞ്ച് കിലോമീറ്റര്‍ തെറ്റായ ദിശയിലോടി
ഗതാഗതക്കുരുക്ക് മറികടക്കാനാണ് സൂത്രപ്പണി
ദേശീയപാതയില്‍ തെറ്റായ ദിശയില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചു സ്വകാര്യ ബസ്. കൃതിക ഗ്രൂപ്പിന്റെ കോഴിക്കോട്–കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന KL08 AZ-6696 നമ്പരിലുള്ള ബസാണ് അപകടകരമായ രീതിയില്‍ തെറ്റായ ദിശയിലൂടെ ഓടിച്ചത്. കോഴിക്കോട് നിന്നും കണ്ണൂരിലേക്കുള്ള യാത്രയില്‍ കൊയിലാണ്ടി പൂക്കാട് നിന്നും ബസ് എതിര്‍ ദിശയിലേക്കു കയറി. അഞ്ചുകിലോമീറ്ററിലേറെ ദൂരം തെറ്റായ ദിശയില്‍കൂടിയാണ് ബസ് കടന്നുപോയത്..
റോഡ് നിര്‍മാണം മൂലമുള്ള ഗതഗത കുരുക്ക് മറികടക്കാനായിരുന്നു സൂത്രപണി. യാത്രക്കാരിയെ ദേശീയപാതയിലെ മേല്‍പാലത്തില്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് ഉടമയ്ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തതിനു തൊട്ടടുത്ത ദിവസാണു ഇതേ ഗ്രൂപ്പിന്റെ മറ്റൊരു ബസിന്റെ പരസ്യമായ നിയമ ലംഘനം.
ENGLISH SUMMARY:
A private bus operating on the Kozhikode-Kannur route endangered lives by driving several kilometers on the wrong side of the National Highway. The vehicle, belonging to the Krithika Group, switched to the wrong lane at Pookad near Koyilandy to bypass heavy traffic caused by ongoing road construction. It continued dangerously in the wrong direction for over five kilometers amidst incoming traffic.