Untitled design - 1

AI Generated

ട്രെയിനിൽ മദ്യലഹരിയിലുള്ള യാത്രക്കാരെ നീക്കം ചെയ്യാമെന്ന് ഹൈക്കോടതി. മദ്യലഹരിയിലുള്ളവരുടെ പെരുമാറ്റവും ലക്ഷണങ്ങളും നോക്കി വിലയിരുത്തണം. വേണമെങ്കില്‍ ബ്രത്തലൈസര്‍ പരിശോധനയും ആകാമെന്ന് കോടതി. നിയമത്തിന്റെ ലക്ഷ്യം യാത്രക്കാരുടെ സുരക്ഷയെന്നും റെയിൽവേ നിയമത്തിലെ 145(A) ഭരണഘടനാവിരുദ്ധമല്ലെന്നും കോടതി വിലയിരുത്തി. റെയിൽവേയുടെ കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ടാകണം നടപടിയെന്നും കോടതി വ്യക്തമാക്കി. നിയമത്തിനെതിരെ ട്രാവൽ ഏജൻസി ഉടമ നൽകിയ ഹർജി കോടതി തള്ളി. 

 

ENGLISH SUMMARY:

Malayala Manorama Online News reports that the Kerala High Court has ruled that drunk passengers can be removed from trains. The court emphasized that this measure aims to ensure passenger safety and that existing railway guidelines should be followed during the process.