പ്രമുഖ യൂട്യൂബറും സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് പരിചിതനുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടർന്ന് ചികിൽസയിലിരിക്കെ ഇന്നു വൈകിട്ടാണ് അന്ത്യം. ഭിന്നശേഷിക്കാരനായ സ്വാലിഹിന്റെ യൂട്യൂബ് വിഡിയോകൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.പിന്നീട് ആരോഗ്യനില വഷളാകുകയും മരണം സംഭവിക്കുകയും ആയിരുന്നു. കരേക്കാട് സി കെ പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും. ഭാര്യ ജസ്‌ന. മക്കൾ മുഹമ്മദ് മിസ്ബാഹ്, ഫാത്തിമ സഫ്വിയ.