malankara

TOPICS COVERED

ഓർത്തഡോക്സ് സഭയ്ക്ക് നാല് പുതിയ മെത്രാപ്പൊലീത്തമാർ. സഭാ മാനേജിങ് കമ്മിറ്റി നാമനിർദേശം ചെയ്ത ആറ് സ്ഥാനാർത്ഥികളിൽ നിന്നായിരുന്നു തിരഞ്ഞെടുപ്പ്. മലബാർ ഭദ്രാസനത്തിലെ അംഗമായ ഫാ. എ.എ. എൽദോസ്, ചെങ്ങന്നൂർ ഭദ്രാസന അംഗം ഫാ. സാംജി.റ്റി. ജോർജ് , സുൽത്താൻ ബത്തേരി ഭദ്രാസന അംഗം ഫാ. ഷിബു വേണാട് മത്തായി, അങ്കമാലി ഭദ്രാസന അംഗം ഫാ. തോമസ് പോൾ റമ്പാൻ എന്നിവരാണ് മെത്രാപ്പോലീത്തമാർ. 

മലങ്കര അസോസിയേഷന്‍റെ വോട്ടെടുപ്പിലൂടെയായിരുന്നു തിരഞ്ഞെടുപ്പ്. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി ഓൺലൈൻ വോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. മറ്റുള്ളവർ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തിയത്. നിയുക്ത മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണ തീയതി പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് ചേർന്ന് തീരുമാനിക്കും.

ENGLISH SUMMARY:

Orthodox Church appoints four new bishops, a significant event for the Malankara Orthodox Church. This decision was made by the Church Managing Committee, leading to the consecration of four new Metropolitans who will lead various dioceses.