മെസിയുടെ പേരിലെ തട്ടിപ്പില്‍ സ്പോണ്‍സറുടെ അക്കൗണ്ടിലെത്തിയത് 206 കോടിയെന്ന് ജിഎസ്ടി– എസ്.ഐ.ടി സംഘത്തിന്റെ കണ്ടെത്തല്‍. എന്തിനെത്തിയ പണം എന്ന് അന്വേഷിക്കണമെന്ന് എസ്ഐടി. ഇത് മെസ്സിയെ കൊണ്ടുവരുന്നതിനുള്ള പണപ്പിരിവിന്‍റെ ഭാഗമായി എത്തിയതാണോ എന്ന് പരിശോധിക്കണം എന്നും അന്വേഷണ സംഘം, രണ്ട് ധനകാര്യസ്ഥാപനങ്ങളില്‍നിന്നാണ് പണമെത്തിയത്. ‌‌ഈ തുക വായ്പയായി രേഖപ്പെടുത്തിയിട്ടില്ല. സ്പോണ്‍സറുടെ അക്കൗണ്ടില്‍നിന്ന് പണം ഉടന്‍ മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.

സ്പോൺസറുടെ അക്കൗണ്ട് ഇടനില അക്കൗണ്ട് ആയി ഉപയോഗിച്ചോ എന്നാണ് സംശയം. ഇക്കാര്യത്തിൽ ഫെമ ചട്ടലംഘനം ഉൾപ്പെടെ പരിശോധിക്കണം എന്ന് ജിഎസ്ടി വകുപ്പ് അറിയിച്ചു. മെസ്സിയെ കൊണ്ടുവരാൻ സ്വന്തം പണമാണ് ചെലവഴിച്ചത് എന്നാണ് സ്പോൺസർ വാദിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണ് എന്ന് തെളിയിക്കുന്നത് ആണ് അക്കൗണ്ട് വിവരങ്ങൾ.

ENGLISH SUMMARY:

The GST and SIT investigation team has discovered that two hundred and six crore rupees were deposited into the sponsor's account in connection with the Lionel Messi event fraud. Investigators are currently examining whether this massive sum was collected as part of public fundraising efforts to bring the football star to Kerala. Financial records reveal that the money was swiftly transferred out of the sponsor's account and has not been documented as a formal loan. Consequently, authorities suspect the account was used as an intermediary channel, prompting a thorough probe into potential FEMA violations.