എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

സംസ്ഥാനത്ത് ഓണത്തിനും മഴ കനക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കാരണം 27 വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ഇന്ന് മുതല്‍ ഓഗസ്റ്റ്  27 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആഗസ്റ്റ് 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 3 ദിവസത്തേക്കുള്ള മഴ പ്രവചനം; യെലോ അലര്‍ട്ട്

  • 23/08/2026 : പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് 
  • 24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ 
  • 25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം
ENGLISH SUMMARY:

Kerala is bracing for intensified rainfall during the Onam festival season due to the formation of a fresh low-pressure area over the northwest Bay of Bengal. The Indian Meteorological Department has issued yellow alerts across multiple districts, warning of light to moderate showers alongside isolated heavy downpours until August 27. Authorities have advised residents in vulnerable regions to exercise caution as adverse weather conditions persist across the state. Fishermen and the general public are urged to stay updated with official weather warnings and adhere to safety guidelines.