എസ്എന്‍ഡിപിയ്ക്ക് എതിരായ സമരങ്ങൾക്ക് മുസ്ലിം ലീഗ് പണം മുടക്കുന്നുവെന്നു യോഗം ജനൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗിനെ പേടിച്ച് മിണ്ടാൻ കഴിയാത്ത അവസ്ഥയാണ്. മതം പറഞ്ഞവർ എല്ലാം മന്ത്രിമാരായി. താൻ നടത്തിയ ലീഗിനെതിരായ വിമർശനങ്ങൾ മുസ്ലിം സമുദായത്തിന് എതിരാക്കി മാറ്റി. 

 

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന് പണിവെച്ചത് പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയാണ്. എസ്എന്‍ഡിപിക്ക് എതിരായ കേസുകളില്‍ പി.ശശി ഇടപെട്ടു. മദ്യ വ്യവസായി മണിച്ചനെ തെണ്ടിച്ചതും പി.ശശിയാണ്. 

 

കെ.ബി.ഗണേഷ് കുമാർ പരനാറിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ജീവിത്തിൽ വ്യക്തിശുദ്ധിയില്ല. സ്ത്രീവിഷയത്തിലും സാമ്പത്തിക കാര്യങ്ങളിലും കൊള്ളരുതാത്തവനാണു ഗണേഷ്.

ഉമ്മൻചാണ്ടിയെ ചതിച്ചതിനാണ് എല്‍ഡിഎഫ് മന്ത്രിസ്ഥാനം നൽകിയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു

ENGLISH SUMMARY:

Vellapally Natesan alleges that the Muslim League is funding protests against the SNDP, creating a climate of fear and silence. He also made accusations against Pinarayi Vijayan's political secretary P. Sasi regarding intervention in SNDP cases and a liquor businessman, and criticized Ganesh Kumar's personal integrity.