കോതമംഗലം എം.എ എൻജിനീയറിങ് കോളജ് വിദ്യാർഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ വിദ്യാര്‍ഥികള്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. 12 ആവശ്യങ്ങള്‍ പരിഗണിക്കാന്‍ കമ്മിറ്റി രൂപീകരിക്കും, പ്രിന്‍സിപ്പല്‍ അന്വേഷണത്തില്‍ ഇടപെടില്ല,
വകുപ്പ് മേധാവിയും കോ ഓര്‍ഡിനേറ്ററും മാറിനില്‍ക്കും തുടങ്ങിയവയാണ് നിബന്ധനകള്‍. സമരം നിര്‍ത്തിയത് താല്‍ക്കാലികമെന്നും വിദ്യാര്‍ഥികള്‍ കൂട്ടിച്ചേര്‍ത്തു.
എം എ കോളജിലെ ബിടെക് വിദ്യാർഥി മിച്ചി മാർപുവിനെ കോളജിന് സമീപമുള്ള താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ക്രെഡിറ്റ് സ്കോർ കുറഞ്ഞതിനെ തുടർന്ന് ഇയർ ബാക്ക് ആയതിലുള്ള മാനസിക വിഷമമാണ് വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആരോപണം. കോളജ് മാനേജ്മെന്റ് പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെ നേരിൽ കണ്ട് വിദ്യാർഥികൾ പരാതി നൽകി. ഇയർബാക്ക് താൽക്കാലികമായി സർവകലാശാല പിൻവലിച്ചതാണെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.