arun-accident-death-3
  • അപകടസമയത്ത് ടിപ്പറോടിച്ചിരുന്ന സുഹൃത്തിനെ കൈകാണിക്കുമ്പോള്‍ ബൈക്ക് തെന്നിമാറി വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു.

തിരുവനന്തപുരം പനവൂരില്‍ ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ ടിപ്പറിനടിയില്‍പെട്ട് അതേ ടിപ്പറിലെ ഡ്രൈവര്‍കൂടിയായ കല്ലറ സ്വദേശി അരുണ്‍ മരിച്ചു. വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ ചുള്ളാളം മുസ്‌ലിംപള്ളിയ്ക്ക് സമീപം ഇന്ന് രാവിലെ ആറേ‌മുക്കാലോടെയായിരുന്നു അപകടം. രാവിലെ വീട്ടിൽ നിന്ന് ജോലിസ്ഥലത്തേയ്ക്ക് പോവുകയായിരുന്നു അരുൺ. Also Read:  നടി അനന്യ രാജ് അന്തരിച്ചു; ഒരു മാസത്തിനു ശേഷം മരണവിവരം പുറത്തുവിട്ട് കുടുംബം

അപകടസമയത്ത് ടിപ്പറോടിച്ചിരുന്ന സുഹൃത്തിനെ കൈകാണിക്കുമ്പോള്‍ ബൈക്ക് തെന്നിമാറി വാഹനത്തിന് അടിയിലേക്ക് വീഴുകയായിരുന്നു. ടിപ്പര്‍ അരുണിന്‍റെ തലയിലൂടെ കയറിയിറങ്ങി. അരുൺ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ടിപ്പർ ഡ്രൈവറും അരുണും സുഹൃത്തുക്കളാണ്. ഇരുവരും വേങ്കമല ക്വാറിയിലെ ഡ്രൈവർമാരാണ്. സംഭവത്തിൽ വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

Arun, a native of Kallara and a tipper truck driver, was crushed to death under the same tipper truck while riding his motorcycle in Panavoor, Thiruvananthapuram. The accident occurred around 6:45 am today near Chullalam Muslim Mosque on the Venjaramoodu-Puthanpalam Road. Arun was on his way from home to work when the accident occurred. He reportedly waved to a friend who was driving the tipper. At that moment, his motorcycle skidded and fell under the truck. The tipper ran over Arun's head, killing him on the spot.