നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയ ടൂറിസ്റ്റ് ബസ് ഉൾപ്പടെ ഉള്ള വാഹനങ്ങൾക്ക് പണം നൽകാതെ വിവിധ സർക്കാർ ഡിപ്പാർട്മെന്‍റുകള്‍. ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് വാഹന ഉടമകളും ഡ്രൈവർമാരും.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ആണ് കാസർകോട് കോൺട്രാക്ട്, ചെറുകിട വാഹനഉടമകളെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിളിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിച്ചിട്ടില്ല എന്ന് വാഹന ഉടമകൾ പറയുന്നു.
സിആർപിഎഫ്, പൊലീസ്, സെക്യൂരിറ്റി ബൂത്ത് ഓഫീസർ, മിലിട്ടറി എന്നിവിടങ്ങളിൽ നിന്നും ആണ് തുക കിട്ടാൻ ഉള്ളത്. എസ്പി ഓഫീസ് മുഖേനയാണ് എല്ലാ വണ്ടികളും ഇലക്ഷന് ഡ്യൂട്ടിക്ക് ഓടാൻവേണ്ടി വിളിച്ചു പറഞ്ഞത്. തുക ലഭിക്കാതെ വന്നതോടെ തീർത്തും ദുരിതത്തിൽ ആയിരിക്കുകയാണ് വാഹന ഉടമകൾ.