വിമര്‍ശനങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരത്ത് കടലില്‍ കാണാതായവരുടെ വീട് സന്ദര്‍ശിച്ച് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂര്‍. വിഴിഞ്ഞത്ത് നിന്നും കടലില്‍ കാണാതായ ജോണിന്റെ വീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുല്‍ ഗഫൂറും സന്ദര്‍ശിച്ചു. അപകടം നടന്ന് 12-ാം ദിവസമാണ് മന്ത്രിമാര്‍ തീരത്ത് എത്തുന്നത്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി മന്ത്രിമാര്‍ സംസാരിച്ചു. തിരച്ചിലിന് കൂടുതല്‍ സംവിധാനം വേണെന്ന് കുടുംബം ആവശ്യപ്പെട്ടു. അതിരുവിട്ട പ്രതികരണം ഗത്യന്തരമില്ലാതെയെന്നും തിരച്ചിലിന് മല്‍സ്യതൊഴിലാളികളെയും പങ്കാളികളാക്കണമെന്നും കുടുംബം മന്ത്രിമാരോട് പറഞ്ഞു.
വാഹന പരിശോധന നടത്തും, പിഴ ഈടാക്കില്ല; 'പണി'മുടക്കിന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍
മുഖ്യമന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന് കാണാതായ ജോണിന്റെ മകള്‍ ജിജി ആഭ്യന്തരമന്ത്രിയോട് പറഞ്ഞു. മുഖ്യമന്ത്രിയുടെയും പ്രതികരണം നിരാശയുണ്ടാക്കി. മന്ത്രി കെ.മുരളീധരന്റെ സംസാരവും വിഷമമുണ്ടാക്കി. മുഖ്യമന്ത്രി ആക്ഷേപിച്ചത് ഒരു സമുദായത്തെ മുഴുവനാണ്. ഉത്തരവാദിത്തപ്പെട്ട കസേരയിലിരുന്ന് ഇങ്ങനെ സംസാരിക്കരുതെന്നും മുഖ്യമന്ത്രി മാപ്പുപറയണമെന്നും ജിജി മന്ത്രിമാരോട് പറഞ്ഞു. വിമര്‍ശനങ്ങളോട് മന്ത്രിമാര്‍ പ്രതികരിക്കരിച്ചില്ല.
കുടുംബത്തിന്റെ വിഷമം ഉള്‍ക്കൊള്ളുന്നു രമേശ് ചെന്നിത്തല പറഞ്ഞു. കോസ്റ്റല്‍ പൊലീസിന്റെ പരിമിതികള്‍ ഉടന്‍ പരിഹരിക്കുമെന്നും തിരച്ചില്‍ ശക്തിപ്പെടുത്തുന്നതിനാണ് പ്രാധാന്യം ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഗൗതം കൃഷ്ണയുടെ വീട്ടിലേക്ക് മുഖ്യമന്ത്രിയെത്തും.
‘രേണുകസ്വാമിയുടെ അടിവസ്ത്രം വലിച്ചുതാഴെയിട്ടു, സ്വകാര്യഭാഗത്ത് ആഞ്ഞുചവിട്ടി’
അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിലും വിഴിഞ്ഞത്തും നീണ്ടകരയിലും കടലിൽ കാണാതായ രണ്ട് മൽസ്യത്തൊഴിലാളികൾക്കുമായുള്ള തിരച്ചിൽ ഊർജിതമായി തുടരുകയാണ്. ഐഎന്‍എസ് കൽപ്പേനി നീണ്ടകരയിലേക്ക് തിരികെപോയി. കടൽ പ്രക്ഷുബ്ധമായതിനാൽ തിരച്ചിൽ സാധ്യമല്ലെന്ന് നേവി അറിയിച്ചു. നിലവില്‍ തമിഴ്നാട് തീരം കേന്ദ്രീകരിച്ച് തിരച്ചില്‍ തുടരുന്നുണ്ട്.
വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺ മത്യാസിനായി കോസ്‌റ്റ് ഗാർഡും കോസ്‌റ്റൽ പൊലീസുമാണ് തിരച്ചിൽ നടത്തുന്നത്. ജോണിന്റെ കുടുംബത്തെ കണ്ടതിന് ശേഷം മുതലപ്പൊഴിയിലെത്തി മന്ത്രിമാര്‍ വളളം മറിഞ്ഞ് കാണാതായ ഷിജിലിന്റെ കുടുംബത്തേയും കാണും.അല്‍പ്പസമയത്തിനുളളില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍ നീണ്ടകരയില്‍ വളളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടില്‍ എത്തും. തിരച്ചിൽ ഏകോപിക്കാൻ സർക്കാർ വിളിച്ച ഉന്നതല യോഗം തിരുവനന്തപുരത്ത് ചേരും.