പിഎസ്്സി ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ സിപിഎം അനുകൂലിയെ ഒന്നാം റാങ്കിലെത്തിച്ചതില്‍ വന്‍ ഗൂഢാലോചനയെന്ന് എസ്ഐടി. ഒന്നാം റാങ്കുകാരൻ എഴുതാത്ത ചോദ്യങ്ങൾ ഒഴിവാക്കി. മറ്റുള്ളവര്‍ക്ക് നഷ്ടമായത് അന്‍പതിലേറെ മാര്‍ക്ക്. ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്‌ട്രീയക്കാര്‍ക്കും പങ്കെന്ന് സംശയം.
പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചന എന്ന് സ്ഥിരീകരിച്ച് എസ്.ഐ.ടി. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്. ഒന്നാം റാങ്ക് നേടിയ സിപിഎം അനുകൂലിയായ ഉദ്യോഗാർഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. എല്ലാ ചോദ്യങ്ങൾക്കും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്ക് കാരൻ ചുരുക്കപ്പട്ടികയിൽ പോലും ഇടം പിടിക്കില്ലായിരുന്നു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
ഇത്രയും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ ഈ ഉദ്യോഗാർഥിയെക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ അമ്പതോളം മാർക്ക് നഷ്ടമായി. ഇതോടെയാണ് രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിന്‍റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിൽ എത്തിയത്. അതിനാൽ ഇയാളെ ഒന്നാം റാങ്കിൽ എത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കെടുത്ത് നടന്ന ഗൂഢാലോചനയാണ് അട്ടിമറിക്ക് പിന്നിലെന്നും സംശയിക്കുന്നു.
ENGLISH SUMMARY:
The Special Investigation Team (SIT) has confirmed a major planned conspiracy in the Kerala PSC examination rigging, revealing that a CPM sympathizer secured the first rank in the State Planning Board Chief exam by leaving 54 marks worth of unanswered questions unevaluated—a manipulation that bypassed evaluation standards and allowed the candidate, who actually scored 53 marks less than the second-rank holder, to claim the top spot by a single mark at the expense of other deserving candidates, pointing to deep-rooted collusion between high-ranking officials and politicians.