vloger

TOPICS COVERED

വധശ്രമക്കേസിൽ മുൻകൂർ ജാമ്യം കോടതി തള്ളിയതിന് പിന്നാലെ ഒളിവിൽ കഴിയുന്ന പ്രതി പരസ്യ ചിത്രീകരണവുമായി സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് വിവാദമായി. കാസർകോട് സ്വദേശിയായ വ്ലോഗർ ഖാദർ കരിപ്പൊടിയാണ് ഇൻസ്റ്റാഗ്രാം പേജിലൂടെ റെയിൻകോട്ടിന്റെ പരസ്യ വീഡിയോ പങ്കുവെച്ചത്. ഒരു മാസം മുന്‍പ് കാസർകോട് അണങ്കൂർ ചോപ്പാടി റസ്റ്റോറന്റിന് സമീപം ഉദുമ സ്വദേശിയായ അബ്ദുൾ അഹാദിനെ മർദിച്ച കേസിലെ പ്രധാന പ്രതിയാണ് ഖാദർ കരിപ്പൊടി.

സാമ്പത്തിക തർക്കത്തെ തുടർന്നാണ് സുഹൃത്തിൽ നിന്ന് കൊട്ടേഷൻ വാങ്ങി അബ്ദുൾ അഹാദിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്നാണ് പൊലീസ് കേസ്. ഇന്റർലോക്ക് കട്ടയും ഇരുമ്പുവടിയും ഉപയോഗിച്ച് മർദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തെ തുടർന്ന് ടൗൺ പൊലീസ് വധശ്രമത്തിന് കേസെടുത്തതോടെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ഇതിനിടെയാണ് അന്വേഷണസംഘത്തെ വെല്ലുവിളിക്കുന്ന തരത്തിൽ പരസ്യ ചിത്രീകരണവുമായി ഖാദർ കരിപ്പൊടി വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വധശ്രമക്കേസിലെ പ്രതിയെ ഇതുവരെ പിടികൂടാനാകാത്തതിനെതിരെ വിമർശനം ശക്തമാണ്. അന്വേഷണം വേഗത്തിലാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചിരുന്നെങ്കിലും പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Fugitive Blogger Appears in Ad After Bail Rejection in Attempted Murder Case:

A fugitive blogger who is on the run after his anticipatory bail was rejected in an attempted murder case has sparked a controversy by appearing in a commercial advertisement on social media. This incident, involving Kasaragod native Khader Karippodi, has led to strong criticism against the police for their failure to apprehend the accused.