chenthamara-nenmara

പാലക്കാട് നെന്മാറ ഇരട്ടക്കൊല കേസിൽ ശിക്ഷാവിധി ഇന്ന്. പോത്തുണ്ടി ബോയൻ നഗറിലെ സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി എന്നാണ് കേസ്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് ജില്ലാ അഡീ. സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊന്ന കേസിൽ നിലവിൽ ഇരട്ട ജീവപര്യന്തം അനുഭവിക്കുകയാണ് ചെന്താമര. പ്രതി സമൂഹത്തിന് ഭീഷണിയാണ് എന്നതുകൊണ്ട് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. ജില്ലാ നിയമ സഹായ വേദിയുടെ റിപ്പോർട്ട് തേടിയ കോടതി കേസിൽ വിശദമായ വാദം പൂർത്തിയാക്കിയിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി 2025 ജനുവരി 27നാണ് ഇരട്ടക്കൊലപാതകം നടത്തിയത്. 

ENGLISH SUMMARY:

The Nenmara double murder case verdict is today in Palakkad. The accused, Chenthamara, has been found guilty in the brutal murder of Sudhakaran and his mother, Lakshmy.