ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച്  മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയ പശ്ചാത്തലത്തില്‍ കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. അതേസമയം സാങ്കേതിക സര്‍വകലാശാല രാവിലെ നടത്താനിരുന്ന പരീക്ഷകള്‍ ഉച്ചകഴിഞ്ഞ് നടത്തും. ഉച്ചയ്ക്ക് ശേഷമുള്ള  പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. 

സോഷ്യല്‍ മീഡിയയിലടക്കം ശക്തമായ ആവശ്യം ഉയര്‍ന്നതിന് പിന്നാലെയാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം നടക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചത്.  അര്‍ജന്‍റീന സ്പെയിന്‍ ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മല്‍സരത്തിനിടെ വൈദ്യുതി തടസമുണ്ടാവില്ലെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. ഇന്ന് രാവിലെ തുടങ്ങി നാളെ പുലര്‍ച്ചെ വരെ വൈദ്യുതി മുടങ്ങാതിരിക്കാന്‍ കൂടുതല്‍ പണം നല്‍കി ഇരുപത്തി നാല് മണിക്കൂര്‍ നേരത്തേക്കുള്ള കരാറിലൂടെ മതിയായ വൈദ്യുതി ഉറപ്പാക്കിയിട്ടുണ്ട്.

ഫുട്ബോളിലെ ലോകചാംപ്യന്‍മാരെ നാളെ പുലര്‍ച്ചെ അറിയാം. ലോകകപ്പ് ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്‍റീന മുന്‍ ലോകകപ്പ് ജേതാക്കളായ സ്പെയിനിനെ നേരിടും. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ ഇന്നുരാത്രി പന്ത്രണ്ടരയ്ക്കാണ് മല്‍സരം.

നിലവിലെ ലോകകപ്പ് ജേതാക്കളാണ് അർജന്‍റീന. യൂറോപ്യൻ ചാംപ്യന്മാരാണ് സ്പെയിന്‍. ലോകത്തിലേറ്റവം കൂടുതല്‍ ജനങ്ങള്‍ നേരിട്ടും മറ്റുമാധ്യമങ്ങള്‍ വഴിയും തല്‍സമയം ശ്രദ്ധിക്കുന്ന മല്‍സരമായി ഇത് മാറും. ഇരുടീമുകളുടെയും ചരിത്രവും മാറിനിക്കും. രണ്ടുവിസിലുകള്‍ക്ക് മധ്യേയുള്ള സമയം എങ്ങനെ വിനിയോഗിക്കുമെന്നത് ഇരുടീമുകളുടെയും വിധി നിര്‍ണയിക്കും

ENGLISH SUMMARY:

In anticipation of the FIFA World Cup final between Argentina and Spain, the Kerala University has postponed all examinations scheduled for tomorrow, with new dates to be announced later. Meanwhile, the APJ Abdul Kalam Technological University has rescheduled its morning exams to the afternoon, while afternoon sessions remain unchanged. This decision follows the state government’s announcement of a holiday for all educational institutions, including professional colleges. To ensure uninterrupted coverage, the KSEB has secured additional power supply to prevent electricity outages during the match, which kicks off at 12:30 AM tonight at the New York New Jersey Stadium.