മനോരമ ന്യൂസ് വാർത്ത തുണയായി. ആരും തൊടാത്ത മൃതദേഹങ്ങൾ എടുത്തു നൽകാൻ പൊലീസിനെ സഹായിക്കുന്ന സോമന്‍റെ ചികിത്സ സഹായം ഏറ്റെടുത്ത് തിരുവല്ല എംഎൽഎ വർഗീസ് മാമ്മൻ. വിഷയം മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയെന്ന് വർഗീസ് മാമ്മൻ പറഞ്ഞു. സന്നദ്ധ സംഘടനകൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദേഹം വ്യക്തമാക്കി. മൃതദേഹം എടുക്കുന്നതിനിടെ ശരീരത്തിൽ അണുബാധയേറ്റ് ചികിത്സയിലുള്ള സോമന്റെ ദുരവസ്ഥ മനോരമ ന്യൂസ് ആണ് പുറത്തു കൊണ്ടുവന്നത്.