ഹൈക്കോടതിയിലെ ഗവ. പ്ലീഡർ നിയമനം ലോയേഴ്സ് കോൺഗ്രസിന്റെ പട്ടികയിൽ നിന്നാണെന്ന മുഖ്യമന്ത്രിയുടെ വാദം തള്ളി സംഘടന. വിവാദ നിയമനങ്ങൾ നിർദ്ദേശിച്ചത് സ്റ്റേറ്റ് അറ്റോർണിയായ അനൂപ്.വി.നായരാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിർദ്ദേശപ്രകാരം അതിൽ യാതൊരു മാറ്റവും വരുത്താതെ തന്നെ സമർപ്പിക്കേണ്ട സാഹചര്യമുണ്ടായിരുന്നുവെന്നും ലോയേഴ്സ് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. പികെ റഹ്മാൻ വ്യക്തമാക്കി. വഴിവിട്ട നിയമങ്ങളിൽ മുഖ്യമന്ത്രിക്ക് മറുപടിയില്ല. 

 

ലോയേഴ്സ് കോൺഗ്രസിന്റെ പട്ടികയ്ക്ക് ശരിയായ പരിഗണന നൽകിയില്ല. നിയമനം നേടിയ യുഡിഎഫ് അനുഭാവികൾ അല്ലാത്തവരുടെ പേര് വെളിപ്പെടുത്തും. ഗവ. പ്ലീഡർ നിയമനം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ നിരന്തരം ശ്രമിച്ചു. കൂടിക്കാഴ്ചയ്ക്ക് നിരന്തരം അവസരം നിഷേധിച്ചു എന്നും ലോയേഴ്സ് കോൺഗ്രസ് കുറ്റപ്പെടുത്തി.

 

സര്‍ക്കാര്‍ പ്ലീഡര്‍നിയമനത്തില്‍ കെ.എസ്.യുവിന്‍റെയും  ലോയേഴ്സ് കോണ്‍ഗ്രസിന്‍റെയും വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി. കെ.എസ്.യു യൂണിറ്റിലല്ല പ്ലീഡര്‍മാരെ തീരുമാനിക്കുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ബിജെപി, സിപിഎം ബന്ധമുളളവരെന്ന് ആരോപിക്കപ്പെട്ട രണ്ട് അഭിഭാഷകരെയും ശുപാര്‍ശ ചെയ്തത് ലോയേഴ്സ് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ  പരിഹസിച്ചും വിമര്‍ശിച്ചും മുന്‍ മന്ത്രി പി.രാജീവും  രംഗത്തെത്തി.  

ENGLISH SUMMARY:

The Lawyers Congress has rejected the Chief Minister's claim that government pleader appointments in the High Court were made based on their recommendations, alleging instead that State Attorney Anoop V. Nair dictated the controversial list under the Chief Minister's direct instruction. The organization claims their official list was ignored, noting that those appointed were not UDF supporters and that they were repeatedly denied an audience with the Chief Minister to discuss the matter. In response, the Chief Minister dismissed these criticisms, asserting that the disputed lawyers with alleged BJP and CPM ties were actually recommended by the Lawyers Congress itself. Meanwhile, opposition leader V.D. Satheesan defended the selection process, while former minister P. Rajeev has also entered the fray, criticizing the Chief Minister over the appointments.