ആറന്‍മുള എംഎല്‍എ അബിന്‍ വര്‍ക്കിയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഒരുക്കുന്നത് ഒരു പ്ലസ്ടൂ വിദ്യാര്‍ഥി. പത്തനംതിട്ട കുമ്പഴ സ്വദേശി ഏബല്‍ റെനിയാണ് ആ വിദ്യാര്‍ഥി. സ്വയം പഠിച്ചെടുത്തതാണ് വെബ് ഡിസൈനിങ്ങും ആപ് ഡെവലപ്മെന്റും എല്ലാം.

Abinvarkey.comഎന്നാണ് വെബ് സൈറ്റ്.ഏബല്‍ തന്നെയാണ് ഒരു ദിവസം ഹോംപേജ് അടക്കം തയാറാക്കി എംഎല്‍എയെ കാണിക്കുന്നത്. ഐ.ടി മേഖലയെക്കുറിച്ച് നല്ല ധാരണയുള്ള ഓബിന്‍ വര്‍ക്കി അപ്പോള്‍ തന്നെ കൈകൊടുത്തു. വെബ് സൈറ്റ് ഒരുങ്ങി. എംഎല്‍എയോട് പറയാനുള്ളതെല്ലാം വെബ് സൈറ്റിലൂടെ പറയാം. നേരിട്ട് ഫോണിലേക്ക് തന്നെ ചെല്ലും.ഏത് പഞ്ചായത്തിലുള്ളവര്‍ക്കും അഅവരുമായി ബന്ധപ്പെട്ട പരാതി പറയാം. ആറന്‍മുളയെ അറിയാം.വിവിധ സര്‍ക്കാര്‍ സേവനങ്ങളറിയാം. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഈ രംഗത്തേക്ക് വരുന്നത്.ഗുരുക്കന്‍മാര്‍ യുടൂബും ജെമിനിയും ചാറ്റ്ജിപിടിയും.

വേറെയും പല സ്ഥാപനങ്ങള്‍ക്കും വേണ്ടിയും വെബ് സൈറ്റും, ആപ്ലിക്കേഷനും, സോഷ്യല്‍ മീഡിയ പ്രമോഷന്‍ പദ്ധതികളും തയാറാക്കുന്നുണ്ട്. പത്തനംതിട്ട കാതോലിക്കേറ്റ് സ്കൂളിലെ പ്ലസ്ടൂ വിദ്യാര്‍ഥിയായ ഏബല്‍ പക്ഷെ പഠിക്കുന്നത് പക്ഷെ ബയോ സയന്‍സാണ്. പഠനത്തിനൊപ്പമാണ് ഐടി ജോലിക്കും സമയം കണ്ടെത്തുന്നത്. അടൂര്‍ പ്രകാശ് എംപിയുടെ പേഴ്സണല്‍ അസിസ്റ്റന്‍ഡ് റെനിയുടെ മകനാണ് ഏബല്‍.

ENGLISH SUMMARY:

Abin Varkey's website and mobile app are being developed by a Plus Two student. This young innovator, Abel Reny from Kumbazha, Pathanamthitta, has self-taught web designing and app development, showcasing exceptional talent at a young age.