കണ്ണൂര്‍ ചാലോട് വാഹാനാപകടത്തില്‍ നാലുമരണം. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളിയും രണ്ടു പേര്‍ ഇതരസംസ്ഥാനക്കാരുമാണ്. അലവില്‍ സ്വദേശി ഷാന്‍, റിസ്​വാന്‍, പരം ഛേത്രി, ഹര്‍ഷ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ ഒരാള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

െബംഗളൂരുവില്‍ പഠിക്കുന്ന ഇവര്‍ കണ്ണൂര്‍ അലവില്‍ സ്വദേശിയായ ഷാനിന്‍റെ  ബന്ധുവിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് എത്തിയത്. വഴിയരികിലെ തണല്‍ മരത്തിലിടിച്ചാണ് കാര്‍ പൂര്‍ണമായും തകര്‍ന്നത്. കണ്ണൂരില്‍ നിന്ന് മട്ടന്നൂരിലേക്ക് പോകുന്ന റോഡിലാണ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഇവിടം അപകടമേഖലയാണെന്നും പക്ഷേ ഇത്ര വലിയ അപകടം ആദ്യമായാണ് ഉണ്ടാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഇടിച്ചതിന് പിന്നാലെ കാറില്‍ നിന്ന് പുക ഉയര്‍ന്നുവെന്നും വെള്ളമൊഴിച്ച ശേഷമാണ് അടുത്തേക്കെത്താനായതെന്നും നാട്ടുകാര്‍ പറയുന്നു. 

ENGLISH SUMMARY:

A tragic road accident in Chalode, Kannur, claimed the lives of four young men late last night when their car rammed into a tree. The victims, identified as Alavil natives Shan and Rizwan, along with two other students from outside the state, Paramshetri and Harsh, were traveling to attend a relative's wedding. The accident occurred around 11:30 PM on the Kannur-Mattanur road, reportedly due to the car losing control at high speed. Local residents and rescue teams had to cut open the mangled vehicle to extricate the passengers, who were students studying in Bengaluru. One person survived the crash and is currently receiving treatment at a private hospital in Kannur. While the area is known to be prone to accidents, locals expressed shock at the severity of this incident, noting that it was one of the most fatal crashes witnessed in the region.