ഇന്നും വടക്കന്‍ജില്ലകളില്‍ വ്യാപകമായ മഴക്കു സാധ്യത. മലപ്പുറം മുതല്‍കാസര്‍കോടുവരെ അഞ്ചു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്. നാളെ (11) മുതല്‍ മഴയുടെ തീവ്രത കുറയാന്‍ സാധ്യതയുണ്ട്. കേരളതീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗതയുള്ള കാറ്റിന് ഇടയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷമാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയിലെ മോശിയിൽ മാലിന്യമല ഇടിഞ്ഞ് തകര്‍ന്ന കെട്ടിടത്തില്‍ കുടുങ്ങിയ നാലു പേരെ കണ്ടെത്താനായി തിരച്ചിൽ തുടരുകയാണ്.
പൽഗാർ പാലം തകർന്നതോടെ 200 പേർ ഒറ്റപ്പെട്ടു. മുംബൈയിൽ 1700 മരങ്ങൾ കടപുഴകി. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഗുജറാത്തിലെ സൂറത്തിൽ മഴക്കെടുതിയിൽ മരിച്ചവർ 24 ആയി.168 റോഡുകൾ അടഞ്ഞുകിടക്കുകയാണ്.
അരുണാചലിലെ ലോവർ സിയാങിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നിരവധി വീടുകൾ തകർന്നു. ഉത്തർപ്രദേശിൽ മതിലിടിഞ്ഞും വെള്ളക്കെട്ടിൽ മുങ്ങിയും ഇടിമിന്നൽ ഏറ്റും അഞ്ചു പേർ മരിച്ചു. യുപിയുടെയും ഹരിയാനയുടെയും ഡൽഹിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. വെള്ളക്കെട്ടുകളിൽ നിന്ന് അകലം പാലിക്കണം എന്ന് ഡൽഹി സർക്കാർ നിർദ്ദേശിച്ചു.