യുവതലമുറയെ ലഹരിമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ 'ഗെയിം ഓൺ, ഡ്രഗ്സ് ഓഫ്' എന്ന ജനകീയ ക്യാംപെയിന് ഫോർട്ട്കൊച്ചി വെളി മൈതാനത്ത് തുടക്കമായി. മനോരമ ഓൺലൈൻ കൊച്ചി നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാംപെയിൻ മേയർ വി.കെ.മിനിമോൾ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഷിയാസ് എം.എൽ എ മുഖ്യാതിഥിയായി. ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനായി ബിഗ് സ്‌ക്രീൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചുങ്കത്ത് ജ്വല്ലറിയുമായി സഹകരിച്ചാണ് ക്യാംപെയിൻ സംഘടിപ്പിക്കുന്നത്.