TAGS

 

അർജന്റീനയുടെ വിജയാഹ്ലാദപ്രകടനത്തിനിടെ അമിതമായി റെയ്സ് ചെയ്ത ബൈക്ക് കത്തിനശിച്ചു. കൊല്ലം കരിക്കോട് ടി.കെ .എം കോളേജ് ജംഗ്ഷന് സമീപം അർജന്റീന-ഈജിപ്ത് മത്സരവിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ഓടിക്കൊണ്ടിരുന്ന ബൈക്കിനാണ്  തീപിടിച്ചത്. കിളികൊല്ലൂർ സ്വദേശി എസ്.അഭിലാഷിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിയത്.

അമിതമായി ആക്സിലറേറ്റ് ചെയ്താണ് ബൈക്കിന് തീ പിടിക്കാൻ കാരണമെന്ന് ഫയർഫോഴ്സ് ജീവനക്കാര്‍ പറഞ്ഞു.  ബൈക്കിനുള്ളിൽ നിന്ന് സ്പാർക്ക് കണ്ടതോടെ ഉടമ വണ്ടി റോഡരികിലേക്ക് ഒതുക്കി.  പിന്നാലെ വണ്ടിയിൽ തീ ആളിപ്പടരുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം

ENGLISH SUMMARY:

Argentina victory celebration saw a bike catch fire during celebrations in Kollam, Kerala. Fire officials believe excessive acceleration during the joyous display caused the blaze.