വിഴിഞ്ഞം തുറമുഖ നിർമാണ കമ്പനിയായ അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡിന്റെ 49% ഓഹരി എം എസ് സി കപ്പൽ കമ്പനിക്ക് കൈമാറുന്നതിൽ അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ സമവായത്തിന് സാധ്യത തെളിയുന്നു. സർക്കാരിന്റെ അംഗീകാരമില്ലാതെ ഓഹരി കൈമാറ്റം ഇല്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയതോടെ ചില നിബന്ധനകളോട് ഓഹരി കൈമാറ്റത്തിന് അനുമതി കൊടുക്കാൻ സർക്കാർ ആലോചനയുണ്ട്.
സർക്കാർ നിബന്ധനകൾ അദാനി ഗ്രൂപ്പ് അംഗീകരിച്ചേക്കും എന്നാണ് വിവരം. അദാനി പോർട്ട് സർക്കാരിന് സമർപ്പിച്ചിരിക്കുന്ന അപേക്ഷ വിഴിഞ്ഞം ഉന്നതാധികാരസമിതിയുടെ പരിഗണനയിലാണ്. വിഴിഞ്ഞവുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഉന്നതാധികാര സമിതിയാണ്.
ഇവർ ഇതിൻറെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. വിഴിഞ്ഞത്ത് വിദേശനിക്ഷേപം വരുന്നതിൽ ഉൾപ്പെടെ സർക്കാർ ഏജിയോട് നിയമോപദേശം തേടിയിട്ടുണ്ട്. ഇത് വൈകാതെ ലഭിച്ചേക്കും.