സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളുടെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മാനന്തവാടിയിലും കുണ്ടറയിലും തൃശൂര്‍ പുഴയ്ക്കലിലുമായിരുന്നു അപകടങ്ങള്‍. തൃശൂരിലെ അപകടത്തില്‍ ഒരാള്‍ മരിച്ചു.

തൃശൂര്‍ പുഴയ്ക്കലില്‍ സ്കൂട്ടര്‍ ആംബുലന്‍സിനടയില്‍പെട്ട് ഒരാള്‍ മരിച്ചു. പുന്നംപ്പറമ്പ് സ്വദേശിനി  ജനീറ്റ് രാജ് ആണ് മരിച്ചത്. അമ്മ ശാന്തി പരുക്കുകളോടെ രക്ഷപെട്ടു.  വയനാട് മാനന്തവാടി നാലാം മൈലിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ബസിനടിയിൽപ്പെട്ടായിരുന്നു അപകടം. സ്കൂട്ടർ യാത്രികൻ ദ്വാരക സ്വദേശി അലി അല്‍ഭുതകരമായി രക്ഷപ്പെട്ടു. ബസിനെ മറികടക്കുന്നതിനിടെ ബ്രേക്ക് പിടിച്ചതിനെത്തുടർന്ന് സ്കൂട്ടർ തെന്നി മറിയുകയായിരുന്നു. അലിയ്ക്ക് കാലിന് പരിക്കേറ്റു. കൊല്ലം കുണ്ടറയില്‍ നിന്നാണ് മറ്റൊരു നടുക്കുന്ന ദൃശ്യം. പെരുമ്പഴയില്‍ വഴിയരികില്‍ നിന്നവരെ   നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു തെറിപ്പിച്ചു. ബൈക്കില്‍ കയറാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പെട്ടത് . ഇന്നലെ ഉച്ച കഴിഞ്ഞായിരുന്നു അപകടം.  പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിനു ലഭിച്ചു .

ENGLISH SUMMARY:

shocking visuals of recent road accidents in Kerala. These incidents, occurring in Mananthavady, Kundara, and Thrissur, highlight the urgent need for improved road safety measures across the state.