vijayan-son

TOPICS COVERED

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയന്റെ മകന്‍ ആരോമൽ വിജയൻ വിവാഹിതനായി. റോമി വിക്ടോറിയ ഹെബറാണ് വധു. സിനിമാ–കായികരംഗത്തെ നിരവധി പ്രമുഖര്‍ വിവാഹച്ചടങ്ങിനെത്തി വധൂവരന്‍മാര്‍ക്ക് ആശംസ നേര്‍ന്നു. 

ഈസ്റ്റ് ബംഗാൾ എഫ്.സി.യുടെ ഫുട്ബോൾ വിഡിയോ പെർഫോമൻസ് അനലിസ്റ്റ് തലവനാണ് ആരോമൽ വിജയൻ. തൃശ്ശൂർ തിരുവമ്പാടി കൺവൻഷൻ സെന്ററിലെ നന്ദനം ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങ് നടന്നത്. സുരേഷ് ഗോപി, ദിലീപ്, വിനായകൻ എന്നിവരുൾപ്പെടെ സിനിമാ-കായിക രംഗത്തെ നിരവധി പ്രമുഖർ വിവാഹച്ചടങ്ങിനെത്തി. 

മുംബൈയിൽനിന്ന് വിഡിയോ പെർഫോമൻസ് അനാലിസിസ് കോഴ്‌സ് പഠിച്ചാണ് ആരോമൽ ഈസ്റ്റ് ബംഗാൾ എഫ്.സി.യുടെ ഫുട്ബോൾ വിഡിയോ പെർഫോമൻസ് അനലിസ്റ്റ് തലവന്റെ സ്ഥാനത്തെത്തിയത്. റോമി വിക്ടോറിയ ഇൻഡിഗോയിലെ മുൻ ജീവനക്കാരിയാണ്.

IM Vijayan's Son Aaromal Vijayan Ties the Knot:

Indian football legend IM Vijayan's son, Aaromal Vijayan, recently got married. The wedding ceremony was attended by several prominent personalities from the film and sports industries, who offered their best wishes to the newlyweds.