rain

TOPICS COVERED

കനത്തമഴയില്‍ കോഴിക്കോട് വടകര ദേശീയപാതയിലും കാസര്‍കോട് സംസ്ഥാനപാതയിലും മണ്ണിടിച്ചില്‍. കാസര്‍കോട് മണ്ണിടിച്ചലില്‍ കല്ലുകള്‍ വീണ് വാഹനയാത്രകാര്‍ക്ക് പരുക്കേറ്റു. കണ്ണൂരില്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍റെ ഒരുഭാഗം തകര്‍ന്നുവീണു. 

ഇന്നലെ രാത്രിയാണ് കനത്തമഴയില്‍ കോഴിക്കോട് വടകര ദേശീയപാതയില്‍ പുതുപ്പണത്ത് മണ്ണിടിച്ചലുണ്ടായത്.  അരവിന്ദ് ഘോഷ് റോഡിന് സമീപം സോയില്‍ നെയിലിങ് നടത്തിയ പാര്‍ശ്വഭിത്തിയാണ് തകര്‍ന്ന് വീണത്. നാലാം തവണയും ഈ ഭാഗത്ത് മണ്ണിടിച്ചുണ്ടായതോടെ സമീപത്തെ ടി.കെ.ബാബുവിന്‍റെ വീട് അപകടഭീഷണിയിലായി. കാസര്‍കോട് കീഴൂരില്‍ ശാരികയുടെ വീട്  രാവിലെ ഏഴുമണിയോടെ തകര്‍ന്നുവീണു. സംഭവത്തില്‍ ശാരികയ്ക്കും സഹോദരന്‍ ഷാജിക്കും പരുക്കേറ്റു. കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ ചെമ്മനാടിനും മേല്‍പ്പറമ്പയ്ക്കും ഇടയില്‍ മണ്ണിടിച്ചിലുണ്ടായി. കാറിനും ഇരുചക്രവാഹനത്തിന് മുകളിലേക്കും കല്ലുകള്‍ വീണു. 

​ശക്തമായ മഴയില്‍ കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷന്‍റെ പുറകുവശത്തെ ഓടിട്ട മേല്‍ക്കൂരയാണ് തകര്‍ന്നത്. ഭാഗ്യവശാല്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റില്ല. മഴ നനയാതിരിക്കാന്‍ താല്‍കാലിക സംവിധാനം പൊലീസുകാര്‍ ഒരുക്കി. കോഴിക്കോട് ഓമശേരിയില്‍ വൈദ്യുതലൈന്‍ പൊട്ടിവീണ് വെള്ളക്കെട്ടിലിറങ്ങിയ അഞ്ച് കുറുനരികള്‍ ചത്തു. കുറുനരികള്‍ ചത്തത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വൈദ്യുത ലൈന്‍ പൊട്ടിവീണത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.

Kerala rains have caused significant landslides in Kozhikode's Vatakara on the national highway and on the state highway in Kasaragod, with vehicles and residents impacted. In Kannur, a part of the Mayyil police station also collapsed due to the heavy downpour, highlighting the widespread damage caused by the ongoing monsoon.: