പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ ഓഫീസിലെ ഇന്‍ഫര്‍മേഷന്‍ ഓഫീറായിരുന്ന എ.സി.അഭിലാഷിന് ഒടുവില്‍ ബാലാവകാശ കമ്മീഷനില്‍ നിയമനം നല്‍കി സര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ അഭിലാഷിനെ വനംവകുപ്പ് പിആര്‍ഒയായി നിയമിച്ചെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ മാറ്റുകയായായിരുന്നു.
പിണറായിയുടെ പിആര്‍ഒയായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ തന്‍റെ വകുപ്പില്‍ വേണ്ടെന്ന് ഷിബു ബേബി ജോണ്‍ നിലപാട് എടുത്തതോടെയാണ് അഭിലാഷിന്‍റെ നിയമനം തുലാസിലായത്. ഒടുവില്‍ 40 ദിവസത്തിന് ശേഷമാണ് അഭിലാഷിന് നിയമനം നല്‍കുന്നത്. സര്‍ക്കാരിന്‍റെ രഹസ്യനീക്കങ്ങള്‍ ഒന്നും ഇല്ലാത്ത ബാലാവകാശ കമ്മീഷനിലേക്കാണ് എ.സി.അഭിലാഷിന്‍റെ നിയമനം.